
ഇരിട്ടി:പടിയൂര്‍ പൊതുജന വായനശാല ഗ്രന്ഥാലയത്തിന് ലഭിച്ച കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനോദ്ഘാടനവും എസ്എസ്എല്‍സി,പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു.കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീന്‍ നിര്‍വഹിച്ചു.ഇരിട്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം ബിജു വിശിഷ്ടാഥിതിയായിരുന്നു.ഗ്രന്ഥശാല പ്രസിഡന്റ് ഡോ എ ബൈജു, തൂലിക സാംസ്‌ക്കാരിക വേദി സെക്രട്ടറി പി രാജന്‍ മാസ്റ്റര്‍, വനിതാവേദി കണ്‍വീനര്‍ എ.ജി വിനി എന്നിവര്‍ സംസാരിച്ചു.














