Hivision Channel

ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് സമീപം ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; 20 കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു

ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് സമീപം ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 20 കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു. 22 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടെന്നാണ് വിവരം. ബേപ്പൂരില്‍ നിന്ന് 45 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ചരക്കു കപ്പലിന് തീപിടിച്ചത്.

വാന്‍ ഹായ് ചൈനീസ് കണ്ടെയ്‌നര്‍ ഷിപ്പിന് ആണ് തീപിടിച്ചത്. കോസ്റ്റ് ഗാര്‍ഡും നേവിയും സംഭവ സ്ഥലത്തേക്ക് തിരിച്ചു. അപകടത്തിന്റെ കാരണം, വ്യാപ്തി എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. രക്ഷപ്പെടാനായി ജീവനക്കാര്‍ കടലിലേക്ക് ചാടിയതായും വിവരമുണ്ട്. 18 ജീവനക്കാരാണ് കടലിലേക്ക് ചാടിയത്. രക്ഷാദൗത്യം തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഐഎന്‍എസ് സൂറത്ത് സംഭവ സ്ഥലത്തേക്ക് തിരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *