
പോര്‍ച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും വിമാനത്തില്‍ ഉണ്ടായിരുന്നു. 11 വര്‍ഷമാണ് വിമാനത്തിന്റെ കാലപ്പഴക്കം. എന്‍ടിആര്‍എഫ് ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി.
യാത്രക്കാരുടെ വിവരങ്ങള്‍:
വിമാനത്തില്‍ ആകെ 242 യാത്രക്കാരുണ്ടായിരുന്നു, അതില്‍ ഇവ ഉള്‍പ്പെടുന്നു:
217 മുതിര്‍ന്നവര്‍
11 കുട്ടികള്‍
2 കുഞ്ഞുങ്ങള്‍
2 പൈലറ്റുമാര്‍
10 ക്യാബിന്‍ ക്രൂ
ദേശീയ വിവരങ്ങള്‍:
169 ഇന്ത്യന്‍ പൗരന്മാര്‍
53 ബ്രിട്ടീഷ് പൗരന്മാര്‍
7 പോര്‍ച്ചുഗീസ് പൗരന്മാര്‍
1 കനേഡിയന്‍ പൗരന്‍
മരണസംഖ്യ:
ആകെ 110 യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിസയിലാണ്. ലണ്ടനിലേക്ക് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നുവീണു, അപകടസമയത്ത് 242 യാത്രക്കാരുണ്ടായിരുന്നു.
230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അവരില്‍ ഒരാള്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാണെന്ന് കരുതപ്പെടുന്നു. 2016 ഓഗസ്റ്റ് മുതല്‍ 2021 സെപ്റ്റംബര്‍ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു രൂപാണി, 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജിവച്ചു.
യാത്രക്കാരുടെ വിവരങ്ങള്‍ തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് തകര്‍ന്നത്. ആീലശിഴ 787 എന്ന വിമാനമാണ് തകര്‍ന്നത്. അമിത് ഷാ ഗുജറാത് മുഖ്യമന്ത്രിയുമായി സംസാരിച്ചു, മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ വിവരങ്ങള്‍ ഓദ്യോ?ഗികമല്ല. അപകടത്തിന്റെ തീവ്രവ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്‌സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.














