
ഇരിട്ടി:ബാലസൗഹൃദ ഗ്രാമം, സമഗ്ര കാര്‍ഷിക വികസന പദ്ധതി, ശുചിത്വ മാലിന്യ സംസ്‌കരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്തിന് അംഗീകാരം. മൊമന്റോയും പ്രശസ്തിപത്രവും തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ വെച്ച് പടിയൂര്‍ കല്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീന്‍ ഏറ്റുവാങ്ങി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനാണ് പ്രശസ്തി പത്രം ഏര്‍പ്പെടുത്തിയത്.














