
തൃശൂര്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയ യുവാവ് മരിച്ചു. കുറ്റിച്ചിറ വയലാത്ര വാവല്‍ത്താന്‍ വീട്ടില്‍ സിനീഷ് (34) ആണ് മരിച്ചത്. ഹെര്‍ണിയ ഓപ്പറേഷന് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സിനീഷിന്റെ ബന്ധുക്കള്‍ അറിയിച്ചു.














