Hivision Channel

കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ചു

കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ചു. ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി നിരവധിയാളുകളാണ് തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.പാവപ്പെട്ട കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിന്ദു. പണിപൂര്‍ത്തിയാകാത്ത വീട്ടിലാണ് കുടുംബം താമസിക്കുന്നത്.ഭര്‍ത്താവ് വിശ്രുതന്‍ ദിവസവേതനത്തിന് തൊഴിലെടുക്കുന്ന മേസ്തിരി പണിക്കാരനാണ്. മകന്‍ നവനീതിന് ഇ അടുത്താണ് കൊച്ചിയില്‍ ജോലി കിട്ടിയത്. ആദ്യശമ്പളം അമ്മയെ ഏല്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം ഉണ്ടാകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *