
വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പാലക്കാട് ആലത്തൂര്‍ സ്വദേശിയായ എസ്. സായൂജിന് കോടതി ജാമ്യം നല്‍കുകയും ചെയ്തു. യുവതി മറ്റൊരു വിവാഹം കഴിച്ചതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന വാദം തന്നെ അപ്രസക്തമാണെന്ന് കോടതി വിലയിരുത്തല്‍. വിവാഹിതയായ ഒരാള്‍ക്ക് വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ മറ്റൊരാളുമായി ബന്ധമുണ്ടാക്കുന്നതിന് തന്നെ നിയമപരമായി അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു.ബലാത്സംഗം ഒരു ഹീനമായ കുറ്റകൃത്യമാണെന്നും അത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടാല്‍ അത് ഒരു യുവാവിന്റെ ജീവിതത്തെ എന്നെന്നേക്കുമായി നശിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു.














