Hivision Channel

ഗവര്‍ണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കും; പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം

സംസ്ഥാനങ്ങളില്‍ ഗവര്‍ണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റിയാണ് പാഠപുസ്തകം അംഗീകരിച്ചത്.പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ അവസാന പാഠത്തിലാണ് ഗവര്‍ണര്‍ വിഷയമാകുന്നത്. ഗവര്‍ണര്‍ക്കുള്ള അധികാരം, അധികാര പരിധി, ചുമതലകള്‍ എന്നിവ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടും.

പരിഷ്‌കരിച്ച സാമൂഹ്യ പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിനാണ് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠഭാഗത്തിലാണ് ഗവര്‍ണറെക്കുറിച്ച് പറയുന്നത്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ നിര്‍ദേശം അനുസരിച്ചാകണമെന്ന് പാഠഭാഗത്തില്‍ പറയുന്നുണ്ട്. ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചുള്ള സമീപകാല കോടതി വിധികളും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തി.

ഈ അക്കാദമിക്ക് വര്‍ഷം തന്നെ വിദ്യാര്‍ഥികള്‍ ഈ പാഠഭാഗങ്ങള്‍ പഠിക്കും.

Leave a Comment

Your email address will not be published. Required fields are marked *