
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ. വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കന്റുകള്‍ക്കുള്ളില്‍ രണ്ട് എഞ്ചിനുകളും പ്രവര്‍ത്തനരഹിതമായി. എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകള്‍ ഓഫായെന്ന് കണ്ടെത്തല്‍. എന്തിനാണ് ഓഫ് ചെയ്തത് എന്ന് മറ്റൊരു പൈലറ്റ് ചോദിക്കുന്നത് കോക്ക്പിറ്റ് ഓഡിയോയിലുണ്ട്. എന്നാല്‍ താന്‍ ചെയ്തില്ല എന്നായിരുന്നു സഹ പൈലറ്റിന്റെ മറുപടി.
32 സെക്കന്റ് മാത്രമാണ് വിമാനം പറന്നത്. അട്ടിമറിക്ക് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞുവെങ്കിലും രണ്ടാമത്തെത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. ഓരോന്നായാണ് ഓഫ് ചെയ്യപ്പെട്ടത്. RAT ആക്ടിവേഷന്‍ വിമാനത്തിന്റെ മുഴുവന്‍ ഉര്‍ജ്ജവും നഷ്ട്ടപെട്ടത് വ്യക്തമാകുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. റണ്‍വേയില്‍ നിന്ന് 0.9നോട്ടിക്കല്‍ മൈല്‍ ദൂരെ ആണ് നിലംപതിച്ചത്.
വിമാനത്തിന്റെ ഫ്‌ലാപിന്റെ ക്രമികരണം സാധാരണ നിലയില്‍ ആയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പക്ഷി ഇടിച്ചതോ കാലാവസ്ഥ പ്രതികൂല സാഹചര്യമോ കാരണം അല്ല. പൈലറ്റുമാരുടെ ആരോഗ്യ നിലയും മാനസിക നിലയും പ്രശ്‌നങ്ങള്‍ ഇല്ല. അനുഭവപരിചയവും ഉണ്ടായിരുന്നു. അപകടകരമായ വസ്തുകള്‍ വിമാനത്തില്‍ ഇല്ലായിരുന്നു. ഇന്ധന സ്വിച്ച് സംബന്ധിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. FAA മാര്‍ഗ നിര്‍ദേശം ഉണ്ടായിരുന്നിട്ടും ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ പരിശോധന നടത്തിയിരുന്നില്ല. സ്വിച്ച് എങ്ങനെ ഓഫായി എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ബോയിങ് 787 വിമാന ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ല എന്നും AAIB വ്യക്തമാക്കി. 15 പേജുിള്ള അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. അപകടം നടന്ന് ഒരു മാസം കാഴിഞ്ഞപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബ്ലാക്ക് ബോക്‌സില്‍ നിന്നടക്കം വീണ്ടെടുത്ത വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് പുറമേ, അമേരിക്കയുടെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ്, യുകെ ഏജന്‍സി അടക്കമുള്ളവര്‍ അന്വേഷണത്തിന്റെ ഭാഗമായിരുന്നു.














