
കീമില്‍ സര്‍ക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു. ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണം. എല്ലാ കുട്ടികള്‍ക്കും നീതിയും തുല്യതയും ഉറപ്പുവരുത്താന്‍ കഴിയുന്ന ഫോര്‍മുലയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അത് കോടതിയില്‍ സിംഗിള്‍ ബെഞ്ച് റദ്ദ് ചെയ്യുകയുണ്ടായി. അടുത്തവര്‍ഷം എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു കോടതിക്കും തള്ളാന്‍ കഴിയാത്ത തരത്തില്‍ ഫോര്‍മുല നടപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
2012ലെ പ്രക്രിയ അടിസ്ഥാനപ്പെടുത്തി ലിസ്റ്റ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇതില്‍ ഇപ്പോള്‍ സംസ്ഥാന ബോര്‍ഡിന്റെറെ കീഴില്‍ പഠിച്ച കുട്ടികള്‍ക്ക് പ്രയാസം ഉണ്ടായിട്ടുണ്ട്. അതിന്റെ കാരണം സംസ്ഥാന സര്‍ക്കാരിന്റേതാണ് എന്ന തരത്തില്‍ തെറ്റായ പ്രചാരണം നടക്കുകയാണ്. സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കാന്‍ പറ്റിയില്ലല്ലോ എന്ന് മന്ത്രി ചോദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ക്യാബിനറ്റ് കൂടി അങ്ങനെ ഒരു തീരുമാനമെടുത്തില്ലായിരുന്നുവെങ്കില്‍ പഴയ ഫോര്‍മുല തന്നെയല്ലേ നടക്കുക. കുട്ടികള്‍ പുറം തള്ളപ്പെട്ടു എന്ന് പറഞ്ഞാല്‍ അതില്‍ അനീതി ഉണ്ടായിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ ഫോര്‍മുല തയാറാക്കും. അനീതി പരിഹരിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഭൂരിപക്ഷമുള്ള കുട്ടികള്‍ക്ക് നീതി ഉറപ്പാക്കനുള്ള കാര്യമായതിനാല്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ അടക്കം മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശം സര്‍ക്കാരിന് പരിഗണിക്കാന്‍ സാധ്യമാകില്ലായിരുന്നു.
എല്ലാ കുട്ടികള്‍ക്കും നീതിയും തുല്യതയും വേണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി














