Hivision Channel

നല്ലോണം മീനോണം ഉളിക്കല്‍ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം നടത്തി

ഉളിക്കല്‍:ഫിഷറീസ് വകുപ്പിന്റെ നല്ലോണം മീനോണം പദ്ധതിയുടെ ഭാഗമായി ഉളിക്കല്‍ പഞ്ചായത്തിലെ മീന്‍ വിളവെടുപ്പ് വെങ്ങലോട് മാത്യു പി വി എന്ന കര്‍ഷകന്റെ പടിതാ കുളത്തില്‍ വച്ച് നടത്തി.രണ്ടു കുളങ്ങളില്‍ നിന്നായി തിലോപ്പിയ, ആസാം വാള എന്നീ മത്സ്യ ഇനങ്ങളാണ് വിളവെടുത്തത്. വിളവെടുപ്പ് ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷി പ്രോജക്ട് കോഡിനേറ്റര്‍ കെ പി ദീപ, അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍ വിനോദ്, മുന്‍ പഞ്ചായത്ത് അംഗം പുഷ്പ മാത്യു, ബെന്നി തൈപ്പറമ്പില്‍, പൈലി വലിയ കണ്ടത്തില്‍, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കര്‍ഷകപ്രതിനിധികള്‍, പരിസരവാസികള്‍ അടക്കം വിളവെടുപ്പിന് സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *