
ന്യൂ മാഹി ഇരട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയെല്ലാം വെറുതെവിട്ടു. കൊടി സുനി അടക്കമുള്ളവരെയാണ് വെറുതെ വിട്ടത്.
കല്ലായി ചുങ്കത്ത് ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരായ മടോമ്മല്‍ക്കണ്ടി വിജിത്ത്,കുറുന്തോടത്ത് ഷിനോജ് എന്നിവരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലാണ് അഡിഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറഞ്ഞത്. ടി.പി കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് ഉള്‍പ്പെടെ 16 സിപിഐഎം പ്രവര്‍ത്തകരാണ് പ്രതികള്‍.
മാഹി കോടതിയില്‍ ഒരു കേസിന്റെ വിചാരണയ്ക്ക് ഹാജരായി ബൈക്കില്‍ മടങ്ങുന്നതിനിടെ ഇരുവരെയും ബൈക്കിന് നേരെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. 2010 മേയ് 28ന് ആണ് സംഭവം














