
ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് അയച്ചു. ഇന്ന് വൈകിട്ട് ഡിജിപിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി.കൃഷ്ണകുമാര്‍ എന്നിവരുടെ അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. ഹര്‍ത്താലില്‍ നടന്ന അതിക്രമങ്ങളിലാണ് കേസ്.
വാഹനം തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും കടകള്‍ അടപ്പിക്കാനുള്ള ശ്രമങ്ങളും ഹര്‍ത്താലില്‍ നടന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഇടപെടല്‍ നടത്തിയിരിക്കുന്നത്. ജനജീവിതം ദുസ്സഹമാകുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിപി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടനുസരിച്ചാകും തുടര്‍ നടപടികള്‍.














