Hivision Channel

തൃശ്ശൂരില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.അവിണിശേരി സ്വദേശി ഉണ്ണിമായ എന്ന മുപ്പതുകാരിയാണ് മരിച്ചത്. രാവിലെ ഭര്‍ത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ശിവപ്രസാദ് പോലീസ് കസ്റ്റഡിയില്‍ ആയി.

ഇന്ന് രാവിലെ എട്ടര മണിയോടുകൂടിയായിരുന്നു സംഭവം. തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്ന ഉണ്ണിമായ അവിടേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. വീട്ടില്‍ ഭര്‍ത്താവുമായി ഉണ്ടായ വഴക്കിന് ശേഷം ഭര്‍ത്താവിന്റെ അമ്മയും മറ്റും വന്നു നോക്കുമ്പോള്‍ ഉണ്ണിമായ മുറിയില്‍ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഭര്‍ത്താവിന്റെ അമ്മയും നാട്ടുകാരുമാണ് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *