
ഇരിട്ടി :വിളമന കരിവണ്ണൂര്‍ ചട്ടിക്കരിയില്‍ ഗ്രാന്‍മ സ്വയം സഹായ സംഘവും, ഡിവൈഎഫ്‌ഐയും സംയുക്തമായി നിര്‍മ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ. പി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ബിബിന്‍ ആന്റണി അധ്യക്ഷനായി.അഖില്‍ മോഹന്‍, രൂപേഷ് കെ. പി പ്രശാന്ത്, സുമേഷ് കെ എന്നിവര്‍ സംസാരിച്ചു.














