Hivision Channel

ഇടുക്കി സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി

സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇടുക്കി ആനച്ചാലില്‍ ആണ് സംഭവം. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങള്‍ അടക്കം 5 പേര്‍ ആണ് ഉള്ളത്. ക്രെയിനിന്റെ സങ്കേധിക തകരാര്‍ ആണ് കാരണം. ഇവരെ താഴെ ഇറക്കാനുള്ള നടപടികള്‍ തുടങ്ങി.

സഞ്ചാരികളും ജീവനക്കാരുമുള്‍പ്പെടെ എട്ടുപേരാണ് സ്‌കൈ ഡൈനിംങ്ങിലുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ അതില്‍ കൂടുതല്‍ പേരുണ്ടെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു. അടിമാലിയില്‍ നിന്നും മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്. റോപ്പും സീറ്റ് ബെല്‍റ്റും ഉള്‍പ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ അപകടത്തിനുള്ള സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലില്‍ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്.

ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതാണ് രീതി. എന്നാല്‍ ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലം ക്രെയിന്‍ താഴ്ത്താന്‍ പറ്റാത്തതാണ് പ്രശ്‌നം. ഇവരെ വടംവെച്ച് പുറത്തെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *