
കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതല്‍ പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിനായി രാജ്യം മുഴുവന്‍ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങള്‍ക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോദി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
മുമ്പ് ധനികരുടെ കൈകളില്‍ മാത്രമായിരുന്നു ക്രെഡിറ്റ് കാര്‍ഡ്. ഇപ്പോള്‍ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാര്‍ഡ് എത്തി. കേരളത്തില്‍ ഗുണഭോക്താക്കളായി 10,000 പേരുണ്ടെന്നും തിരുവനന്തപുരത്ത് 600 ല്‍ അധികം പേരുണ്ടെന്നും മോദി പറഞ്ഞു. പി എം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉള്‍പ്പെടുത്തും. ഇത് തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ തീര്‍ഥാടകര്‍ക്ക് സഹായകരമാകും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ്.
തന്റെ പഴയ സുഹൃത്താണ് വിവി രാജേഷ് എന്ന് മോദി പ്രസംഗത്തിനിടെ പറഞ്ഞു. വേദിയില്‍ നിരവധി പദ്ധതികള്‍ക്ക് തറക്കല്ലിട്ടുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ശ്രീ ചിത്രയില്‍ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു. അമൃത് ഭാരത് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളത്തില്‍ മൂന്ന് അമൃത് ഭാരത് ട്രെയിനുകളാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.














