
ചരിത്രമെഴുതി ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍. 200 കോടി ആളുകളെ ബാധിക്കുന്ന കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും. മദര്‍ ഓഫ് ഓള്‍ ഡീല്‍സ് എന്ന് കരാറിനെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാറുകള്‍ അടക്കം യൂറോപ്പില്‍ നിന്നുള്ള പല ഉത്പന്നങ്ങള്‍ക്കും കരാര്‍ അനുസരിച്ച് വില കുത്തനെ കുറയും. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവെച്ചു. ചരിത്ര മുഹൂര്‍ത്തമെന്നാണ് കരാറിനെ യൂറോപ്യന്‍ യൂണിയന്‍ വിശേഷിപ്പിച്ചത്. യൂറോപ്യന്‍ യൂണിയന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് കരാര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. യൂറോപ്യന്‍ ഉപകരണങ്ങള്‍ക്ക് വലിയ വിലക്കുറവ് വരുമെന്നതാണ് കരാറിന്റെ സുപ്രധാന നേട്ടം. പാസ്ത, ചോക്ലേറ്റ് എന്നിവയുള്‍പ്പെടെയുള്ള സംസ്‌കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂര്‍ണ്ണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.യൂറോപ്യല്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും എന്നും വിവരം.
യൂറോപ്പില്‍ നിന്നുള്ള ബീയറിനും വില കുറയും ഉപകരണങ്ങള്‍ക്കുള്ള തീരുവ 44 ശതമാനം നീങ്ങും. ഫാര്‍മ ഉല്‍പനങ്ങള്‍ക്കുള്ള 11 ശതമാനം തീരുവയും നീക്കും. യൂറോപ്യല്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും എന്നും വിവരം. 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കൈമാറി. ഗ്രീന്‍ ഹൈഡ്രന്‍ ടാസ്‌ക്ക് ഫോഴ്‌സിലും സഹകരണം ഉറപ്പാക്കുന്നതാണ് കരാര്‍. രണ്ട് ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള പുതിയ ചരിത്രമാണ് വ്യാപാര കരാറെന്നാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും നിരീക്ഷിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സഹകരണം പല മേഖലകളിലേക്ക് വര്‍ധിപ്പിക്കും. കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും യൂറോപ്പ് എന്ന വലിയ വിപണി തുറന്നു കിട്ടുകയാണെന്നും കേവലം വ്യാപാര കരാര്‍ മാത്രമല്ല ഇരു സ്ഥലങ്ങളിലെയും ജനങ്ങളുടെ സമൃദ്ധിക്കായുള്ള ബ്ലൂ പ്രിന്റ് ആണെന്നുമാണ് പ്രധാനമന്ത്രി മോദി സംയുക്ത പ്രസ്താവനയില്‍ വിശദമാക്കിയത്. മൊബിലിറ്റി കരാര്‍ വഴി ഇന്ത്യയിലുള്ള പ്രാഫഷണലുകള്‍ക്ക് യൂറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു.ഭീകരവാദത്തെ തടയാനും സമുദ്ര സുരക്ഷയ്ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ പ്രതിരോധരംഗത്തെ കമ്പനികള്‍ക്ക് യൂറോപ്പിലെ കമ്പനികളുമായി സഹകരിച്ച് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും കരാറിനേക്കുറിച്ച് നേതാക്കള്‍ വിശദമാക്കി.














