Hivision Channel

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതക്ക് ജാമ്യമില്ല

ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഷിംജിത നല്‍കിയ ജാമ്യാപേക്ഷയിലാണ് വിധി. ദീപക് ജീവനൊടുക്കിയത് ഷിംജിത ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയെന്ന് കേസ്.ശനിയാഴ്ചയായിരുന്നു ജാമ്യാപേക്ഷയില്‍ വിശദമായ വാദം കോടതി കേട്ടത്. ഷിംജിത നിരപരാധിയാണെന്നായിരുന്നു അഭിഭാഷകന്‍ ടി.പി ജുനൈദിന്റെ വാദം. മനഃപൂര്‍വമുള്ള പ്രവര്‍ത്തിയാണെന്ന് വാദിഭാഗം അഭിഭാഷകന്‍ കെപി രാജഗോപാലനും വാദിച്ചിരുന്നു.

ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്നും വീഡിയോ തയ്യാറാക്കാനോ എഡിറ്റ് ചെയ്യാനോ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബസില്‍ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയില്‍ ബസില്‍ നിന്നും ഇറങ്ങിപ്പോയതായും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. നിലവില്‍ ഷിംജിത 14 ദിവസത്തെ റിമാന്റിലാണ്.

Leave a Comment

Your email address will not be published. Required fields are marked *