
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിക്ക് മുമ്പില്‍ ഹര്‍ഷിനയുടെ ഉപവാസം. രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്തു. കുടുംബസമേതമാണ് ഹര്‍ഷിനയുടെ ഉപവാസ സമരം.
2017 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറിനകത്ത് കത്രിക മറന്നുവച്ചത്. വയറുവേദന വിട്ടുമാറാതെ വന്നതോടെയാണ് 2022 ല്‍ നടത്തിയ സ്‌കാനിംഗില്‍ കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ഹര്‍ഷിനക്ക് വയറുവേദനയില്‍ നിന്ന് മോചനമുണ്ടായില്ല.
തന്റെ അവസ്ഥക്ക് കാരണമായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹര്‍ഷിന സമരരംഗത്താണ്. ആരോഗ്യമന്ത്രി വാക്കുപാലിക്കാതെ വന്നതോടെയാണ് അവരുടെ വസതിക്ക് മുമ്പില്‍ ഉപവാസം നടത്താന്‍ ഹര്‍ഷിന നിര്‍ബന്ധിതയായത്. നീതിലഭിക്കും വരെ സമരം തുടരാനാണ് ഹര്‍ഷിനയുടെ തീരുമാനം.














