
റോഡ് അപകടത്തില്‍പെടുന്നവര്‍ക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ
സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികില്‍സ
15 കോടി പദ്ധതിക്ക് വകയിരുത്തി
തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി
ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി
വിനോദ സഞ്ചാരമേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടി
റോഡ് സുരക്ഷക്ക് 23.37 കോടി
കട്ടപ്പന -തേനി തുരങ്ക പാത സാധ്യത പഠനത്തിന് 10 കോടി
റോഡ് ഡിസൈന്‍ നിലവാരം ഉയര്‍ത്തല്‍- 300 കോടി
തലസ്ഥാന നഗര റോഡ് മാതൃകയില്‍ നഗര റോഡ് വികസനത്തിന് അനുവിറ്റി പദ്ധതി- 58. 89 കോടി
കെഎസ്ആര്‍ടിസി ഡിപ്പോ വര്‍ക്ക് ഷോപ്പ് നവീകരണത്തിന് 40 കോടിര്‍
ഉള്‍നാടന്‍ ജലപാത നവീകരണം- 70.8 കോടി
പുതിയ ഐടി നയം ഉടന്‍ പുറത്തിറക്കും
കൊച്ചിയില്‍ കള്‍ച്ചറല്‍ ഇന്‍ക്യൂബേറ്റര്‍
കെ ഫോണിന് 112.44 കോടി
ഡിജിറ്റല്‍ സര്‍വകലാശാലക്ക് 27.8 കോടി
സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി
എസ്‌ഐആര്‍ മത ന്യൂനപക്ഷങ്ങളില്‍ വലിയ ആശങ്ക. ഇത് അകറ്റാന്‍ കേരള സര്‍ക്കാര്‍ നേറ്റിവിറ്റി കാര്‍ഡ് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി പുതിയ നിയമ നിര്‍മ്മാണം നടത്തും. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താന്‍ 10 കോടി വകയിരുത്തി.
പ്രവാസി വ്യവസായ പാര്‍ക്കിന് 20 കോടി
വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിന്‍ഫ്രയില്‍ നിക്ഷേപിക്കും. പ്രാരംഭ പ്രവര്‍ത്തനത്തിന് 100 കോടി വകയിരുത്തി
മലബാര്‍ സിമന്റസിന് ആറു കോടി
കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പദ്ധതി. ആദ്യഘട്ടത്തിന് 50 കോടി വകയിരുത്തി
പഴശി ജലസേചന പദ്ധതിക്ക് 13 കോടി
കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ്. 50 കോടി വകയിരുത്തി.ചെറിയ തുക അടച്ച് പദ്ധതിയില്‍ ചേരാന്‍ കഴിയും
കേരള പദ്ധതിക്ക് 100 കോടി
മനുഷ്യ- വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് 100 കോടി
വനവത്കരണത്തിന് 50 കോടി
കുടുംബശ്രീ ബജറ്റ് വിഹിതം 95 കോടിയായി ഉയര്‍ത്തി
കുട്ടനാട് പാക്കേജിന് 75 കോടി
ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി
ക്ലീന്‍ പമ്പക്ക് 30 കോടി
അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി തുടരും
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് രണ്ട് കോടി ഗ്യാപ് ഫണ്ട്
തിരുവനന്തപുരത്ത് വിഎസിന് സ്മാരകം; 20 കോടി അനുവദിച്ചു
ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി
സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോമിന് 150 കോടി
ലൈബ്രേറിയന്മാര്‍ക്ക് ആയിരം രൂപയുടെ ശമ്പള വര്‍ധന
സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസം ഡിഗ്രി വരെയാക്കി. സ്കൂൾ വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ്
പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ വര്‍ധിപ്പിച്ചു
സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ദിവസ വേതനം 25 രൂപ വര്‍ധിപ്പിച്ചു
കണ്ണൂര്‍ പെരളശ്ശേരിയിൽ മാനവീയം മോഡൽ സാംസ്കാരിക ഇടനാഴി
തളിപ്പറമ്പിൽ മൃഗശാല- നാലു കോടി വകയിരുത്തി
ഹരിത കര്‍മ്മ സേനക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്
കാന്‍സര്‍ ലെപ്രസി തുടങ്ങിയ രോഗ ബാധിതരുടെ പെന്‍ഷന്‍ രണ്ടായിരമാക്കി വര്‍ധിപ്പിച്ചു
ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ്
വര്‍ക്ക് നിയര്‍ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും
പഞ്ചായത്തുകളില്‍ സ്ത്രീകളുടെ തൊഴില്‍ പരിശീലനത്തിന് സ്‌കില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ 20 കോടി
സൗരോജം സംഭരിച്ച് വിതരണം ചെയ്യാന്‍ പഞ്ചായത്തുകളില്‍ പ്രത്യേക പദ്ധതി
ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി
നഗരങ്ങളില്‍ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി
സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ഹബ്ബുകള്‍
ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാന്‍ 40,000 രൂപയുടെ ധനസഹായം














