Hivision Channel

സംസ്ഥാന ബജറ്റ്: കൂത്തുപറമ്പില്‍ റോഡ് നവീകരണത്തിനും തെരുവ് വിളക്കുകള്‍ സമ്പൂര്‍ണമാക്കാനും മുന്‍ഗണന

2026-27 സംസ്ഥാന ബജറ്റില്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ 20 വികസനപദ്ധതികള്‍ ഉള്‍പ്പെട്ടു. ചെറ്റക്കണ്ടി-തെക്കുംമുറി-വിളക്കോട്ടൂര്‍ റോഡ് നവീകരണം രണ്ട് കോടി രൂപ, മൊകേരി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം രണ്ടാം ഘട്ടം ഒരു കോടി, പള്ളിക്കുനി-കക്ക്യപ്രത്ത്-പടന്നക്കര റോഡ് നവീകരണം രണ്ട് കോടി, കൂത്തുപറമ്പ് നഗരസഭയെ പാട്യം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പത്തലായി കുഞ്ഞിക്കണ്ണന്‍ റോഡ് നവീകരണം രണ്ട് കോടി, നാമത്ത് പള്ളി -അക്കാനിശ്ശേരി-മാക്കൂല്‍പീടിക റോഡ് ഒരു കോടി, കൂത്തുപറമ്പ് മണ്ഡലത്തില്‍ സമ്പൂര്‍ണ തെരുവ് വിളക്ക് സ്ഥാപിക്കല്‍, സ്ട്രീറ്റ് ലൈറ്റ് മെയിന്‍ ലൈന്‍ വലിക്കല്‍ രണ്ട് കോടി എന്നീ പ്രവൃത്തികള്‍ക്കാണ് മുന്‍ഗണന ലഭിച്ചത്.

കൂത്തുപറമ്പ് അത്യാധുനിക ബസ് ടെര്‍മിനല്‍ നിര്‍മ്മാണം 100 കോടി, കൂത്തുപറമ്പ് മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും കളിക്കളം 100 കോടി, നിര്‍ദ്ദിഷ്ട പാനൂര്‍ താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന് അധികതുക 20 കോടി, പെരിങ്ങത്തൂര്‍-ഉണ്ണിയംകടവ്-കിടഞ്ഞി-തുരുത്തിമുക്ക് റോഡ്10 കോടി, പാട്യം പഞ്ചായത്തില്‍ സ്പോര്‍ട്സ് അക്കാദമി രണ്ടാം ഘട്ടം 5 കോടി, നരിക്കോട്മല-വാഴമല ടൂറിസം പദ്ധതി 20 കോടി, കൂത്തുപറമ്പ് മണ്ഡലത്തിലെ കുടുംബശ്രീ സിഡിഎസുകള്‍ക്ക് ആസ്ഥാന മന്ദിരങ്ങള്‍ നിര്‍മ്മാണം 5 കോടി, കൂത്തുപറമ്പ് മണ്ഡലത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും നവീകരണവും 10 കോടി, പെരിങ്ങത്തൂര്‍-നാലുതെങ്ങ്-പുളിയനമ്പ്രം-കിടഞ്ഞി തീരദേശ റോഡ് 10 കോടി, ചെറുവാഞ്ചേരി പാട്യം ഗോപാലന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയ ബ്ലോക്ക് നിര്‍മ്മാണം 15 കോടി, കോട്ടയം മലബാര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ നിലവിലുള്ള കെട്ടിടത്തിന് അടിസ്ഥാന സൗകര്യം ഒരുക്കലും, പുതിയ ബ്ലോക്ക് നിര്‍മ്മാണവും 15 കോടി, കൂത്തുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം രണ്ടാം ഘട്ടം 15 കോടി, കൂത്തുപറമ്പ് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (ഐച്ച്ആര്‍ഡി) വ്യവസായ പാര്‍ക്ക് സ്ഥാപിക്കലും സ്റ്റേഡിയം നിര്‍മ്മാണവും 10 കോടി, കൂത്തുപറമ്പ് മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഇ-സ്പോര്‍ട്സ് സംവിധാനം ഒരുക്കല്‍ 10 കോടി എന്നീ പദ്ധതികളും ബജറ്റില്‍ ഇടം നേടിയിട്ടുണ്ട്.

കേന്ദ്രറോഡ് ഫണ്ടില്‍ നിന്ന് മൂര്യാട്-കല്ലുവളപ്പ്-വാഴമല റോഡിന് 25 കോടി

കേന്ദ്ര സര്‍ക്കാറിന്റെ സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ (സിആര്‍ഐ എഫ്) നിന്നും കൂത്തുപറമ്പ് മണ്ഡലത്തിന് 25 കോടി രൂപ അനുവദിച്ചു. ഇതിനായി കെ.പി. മോഹനന്‍ എംഎല്‍എ നേരത്തെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിക്ക് നിവേദനം നല്‍കിയിരുന്നു. കൂത്തുപറമ്പ്- മൂര്യാട്-കല്ലുവളപ്പ് -വാഴമല-വിലങ്ങാട്-വളയം റോഡ് നവീകരണത്തിനാണ് തുക അനുവദിച്ചത്. ജനുവരി 28ന് പുറത്തിറക്കിയ ഉത്തരവില്‍ കേരളത്തിലെ 39 റോഡുകള്‍ക്കായി 988.75 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *