Hivision Channel

കണ്ണൂരിനായി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

കണ്ണൂര്‍:ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ജില്ലക്ക് മികച്ച പരിഗണന. ഇന്റഗ്രേറ്റഡ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ഹബ്ബ്, സാംസ്‌കാരിക ഇടനാഴി, കള്‍ച്ചറല്‍ സെന്റര്‍ ഉള്‍പ്പെടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു.

  • കണ്ണൂരിന്റെ ഇന്റഗ്രേറ്റഡ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ഹബ്ബിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടി രൂപ വകയിരുത്തി. ഉന്നത നിലവാരമുള്ള സ്‌പോര്‍ട്‌സ് സൗകര്യങ്ങളും ഉയര്‍ന്ന വരുമാനമുള്ള വാണിജ്യ റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചുകൊണ്ട് സ്വയം-സുസ്ഥിര പരിസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ഹബ്. ഫിഫ നിലവാരമുള്ള ഫുട്‌ബോള്‍ സ്റ്റേഡിയവും എഫ്‌ഐഎച്ച് നിലവാരമുള്ള ഹോക്കി അരീനയും ഷോപ്പിംഗ് മാളും നാല് സ്റ്റാര്‍ ഹോട്ടലും ഇതിലുള്‍പ്പെടും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകാ സാധ്യതയും പദ്ധതിക്കായി പരിശോധിക്കും.
  • അഴീക്കലിലെ മലബാര്‍ ഗ്രീന്‍ ഫീല്‍ഡ് പോര്‍ട്ട് (ഔട്ടര്‍ ഹാര്‍ബര്‍) അന്താരാഷ്ട്ര തുറമുഖം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 6.96 കോടി രൂപ നീക്കിവച്ചു.
  • തിരുവനന്തപുരത്തെ മാനവീയം മാതൃകയില്‍ പെരളശ്ശേരിയില്‍ ഒരു സ്ഥിരം നിശാജീവിത-സാംസ്‌കാരിക ഇടനാഴി സ്ഥാപിക്കും. തെയ്യം മുതലായ ഫോക് ലോര്‍ കലാരൂപങ്ങള്‍ എന്നിവയ്ക്കുള്ള ഓപ്പണ്‍ എയര്‍ സ്റ്റേജ്, കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്കുള്ള മാര്‍ക്കറ്റുകള്‍, ലിറ്റററി കോര്‍ണര്‍ എന്നിവ ഉണ്ടാകും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2.5 കോടി രൂപ വകയിരുത്തി.
  • പെരളശ്ശേരി എ.കെ.ജി മ്യൂസിയത്തില്‍ പ്രദര്‍ശന വസ്തുക്കള്‍ ഒരുക്കുന്നതിനും ലാന്‍ഡ് സ്‌കേപ്പിംഗിനും വാര്‍ഷിക പരിപാലനത്തിനായി 4.50 കോടി രൂപ വകയിരുത്തി.
  • തളിപ്പറമ്പില്‍ മൃഗശാല സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതിനായി നാല് കോടി രൂപ നീക്കിവെച്ചു.
  • പ്രാദേശികമായ കലകളെയും കരകൗശല വിദ്യകളെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, കലാപ്രകടനങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ശില്പശാലകള്‍ക്കും കലാകാരന്മാര്‍ തമ്മിലുള്ള സംവാദങ്ങള്‍ക്കുമായി പിണറായില്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഒരുക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തി.
  • കണ്ണൂരില്‍ പുതിയ മള്‍ട്ടി സെക്ടറല്‍ ലോജിസ്റ്റിക് സൗകര്യം സ്ഥാപിക്കുന്നതിന് 2.50 കോടി രൂപ വകയിരുത്തി.
  • കേരളത്തിന്റെ ശക്തമായ വിദ്യാഭ്യാസ അടിത്തറ വൈവിധ്യമാര്‍ന്ന ജൈവവൈവിധ്യം പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത എന്നിവ പ്രയോജനപ്പെടുത്തി സുസ്ഥിരവികസനത്തിനുള്ള ഒരു സ്ഥാപനം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് എന്ന പേരില്‍ സ്ഥാപിക്കുന്നതിന് കണ്ണൂര്‍ ജില്ലയില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2.50 കോടി രൂപ വകയിരുത്തി.
  • ധര്‍മ്മടം-വേങ്ങാട് ഗ്ലോബല്‍ ഡയറി വില്ലേജ് പദ്ധതിയുടെ തുടര്‍ നടത്തിപ്പിന് 10 കോടി രൂപയും കണ്ണൂരില്‍ പുതിയ മള്‍ട്ടി സെക്ടറല്‍ ലോജിസ്റ്റിക്‌സ് സൗകര്യം സ്ഥാപിക്കുന്നതിന് 2.50 കോടി രൂപ വകയിരുത്തി.
  • കണ്ണൂര്‍ ജില്ലയിലെ പുതിയ വ്യവസായ പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ അനുവദിക്കും.
  • പഴശ്ശി ജലസേചന പദ്ധതിക്ക് 13 കോടി രൂപയും വകയിരുത്തി.
  • തലശ്ശരിയില്‍ കെ ഐ ടിയുടെ ഒരു അഡീഷണല്‍ ബെഞ്ച് സ്ഥാപിക്കും. ഇത് ഉള്‍പ്പെടെ കേരള അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണലിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍കായി 28.01 ലക്ഷം രൂപ വകയിരുത്തി. ബ്രണ്ണന്‍ കോളേജിലെ കായിക സൗകര്യങ്ങളെ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് അക്കാദമിയായി ഉയര്‍ത്താന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപ വകയിരുത്തി.
  • കണ്ണൂര്‍, കാസര്‍കോട്, എറണാകുളം എന്നീ ജില്ലകളിലെ പുതിയ മൂന്ന് വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 9.50 കോടി രൂപ (കണ്ണൂര്‍ -5 കോടി രൂപ, കാസര്‍കോഡ് -2.50 കോടി രൂപ, എറണാകുളം -2 കോടി രൂപ) വകയിരുത്തി.
  • മലബാര്‍ കാന്‍സര്‍ സെന്ററിന് 50 കോടി രൂപയും ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിക്കുന്നതിന് ഉള്‍പ്പെടെ ആയുഷ് വകുപ്പിലെ ഗവേഷണവും വികസനവും ശക്തിപ്പെടുത്തുന്ന പദ്ധതിക്കായി 2.50 കോടി രൂപയും വകയിരുത്തി.
  • ധര്‍മ്മടം റെയില്‍വേ സ്റ്റേഷന്‍ അണ്ടര്‍പാസിന്റെ നിര്‍മാണത്തിനായി അഞ്ച് കോടി രൂപ വകയിരുത്തി.
  • തലശ്ശേരിയില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ അഡീഷണല്‍ ബെഞ്ച് സ്ഥാപിക്കും. ഇതുള്‍പ്പെടെയുളള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 28.01 ലക്ഷം രൂപ വകയിരുത്തി.

Leave a Comment

Your email address will not be published. Required fields are marked *