Hivision Channel

അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്; രാജ്യത്ത് ജാഗ്രത നിര്‍ദേശം

അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്ത് ജാഗ്രത. പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. മുംബൈ, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. അഫ്ഗാനുമായുള്ള സംഘര്‍ഷവും ബലൂചിസ്ഥാനിലെ പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ പാകിസ്താന്‍ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന പരിശോധന നടത്തി. മുംബൈയിലെ കുര്‍ള, ഗോവണ്ടി മേഖലകളില്‍ എടിഎസ് ഒരേസമയം റെയ്ഡ് നടത്തി.

Leave a Comment

Your email address will not be published. Required fields are marked *