Hivision Channel

13 വര്‍ഷമായി കോമയില്‍; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി

13 വര്‍ഷമായി കോമയില്‍ക്കഴിയുന്ന മുപ്പത്തിയൊന്നുകാരന്‍ ഹരീഷ് റാണയ്ക്ക് ദയാവധത്തിന് സുപ്രീംകോടതി അനുമതി. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ഹരീഷ് റാണയുടെ മാതാപിതാക്കളായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.

2013ല്‍ ചണ്ഡീഗഡിലെ പഠനത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് ഹരീഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മകന്റെ ദുരിതം കാണാന്‍ വയ്യെന്നും സാമ്പത്തികമായി തകര്‍ന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ ദയാവധത്തിന് അനുമതി തേടിയത്. മെഡിക്കല് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നല്‍കിയത്. ആരോ?ഗ്യനിലയില്‍ കാര്യമായ പുരോ?ഗതി ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *