Hivision Channel

മയക്കുമരുന്ന് കടത്തിയ യുവാവ് ഇരിട്ടി എക്സൈസിന്റെ പിടിയില്‍

ഇരിട്ടി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. സുരേഷിന്റെ നേതൃത്വത്തില്‍ കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 0.965 ഗ്രാം എം ഡി എം എയും 1.697 ഗ്രാം മെത്താംഫിറ്റാമിനുമായി വടകര സ്വദേശിയായ യുവാവ് പിടിയില്‍.വേലം വളക്കെട്ട് സ്വദേശി ചമ്പങ്കോട്ടുമ്മല്‍ വീട്ടില്‍ സി.കെ. നബീല്‍ ആണ് അറസ്റ്റിലായത് .ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇന്നോവ ക്രിസ്റ്റയില്‍ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടിയത് . എന്‍ ഡി പി എ നിയമ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു . മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച വാഹനവും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു

Leave a Comment

Your email address will not be published. Required fields are marked *