Hivision Channel

വയനാട്ടില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ആശുപത്രിയില്‍

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. സുല്‍ത്താന്‍ ബത്തേരി പുത്തന്‍വീട് കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. കൃഷ്ണന്‍കുട്ടിയുടെ ഭാര്യയെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയോടെയാണ് വീടിന് തീപിടിത്തമുണ്ടായത്. വീടിന്റെ കിടപ്പു മുറിയടക്കം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *