
തില്ലങ്കേരി പൂമരം യുവശക്തി കലാകായികവേദി, ഡി.വൈ.എഫ്.ഐ പൂമരം, പാറേങ്ങാട് യൂണിറ്റ്, എ.കെ.ജി ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സദസ്സാണ് പൂമരത്ത് നടന്നത്. ചടങ്ങ് കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.ഡി മനീഷ അധ്യക്ഷത വഹിച്ചു. ഇരട്ടി നഗരസഭ കൗണ്‍സിലര്‍ കെ സുരേഷ്, വാര്‍ഡ് മെമ്പര്‍ രമണി മിന്നി, എം ഭാസ്‌കരന്‍ മാസ്റ്റര്‍, മുരളീധരന്‍ കൈതേരി, ഒ.എം വിനീഷ്, സരീഷ് പൂമരം, കെ.പി പ്രവീണ്‍, കെ രമിഷ, ഇ.ആര്‍ വിപിന്‍, ഇ സുബിന്‍, നിരഞ്ജന, നിതീഷ് പുതുശ്ശേരി, എന്‍ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

















