തൊണ്ടിയില്‍ യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ തൊണ്ടിയില്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ വിളംബര ജാഥ നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ബിനോയ് ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.വി ബാബു, രാജു ജോസഫ് തുടങ്ങിയവര്‍ ഓണക്കിറ്റ് വിതരണം ചെയ്തു. മണത്തണ-പേരാവൂര്‍ യൂണിറ്റുകളിലെ ഭാരവാഹികളായ നിധിന്‍ മാലത്ത്, സന്തോഷ് കോക്കാട്ട്, കെ.എഫ് ലിബിന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കാളികളായി.