
ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം. പുതിയ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കല്‍ നിയമവുമായി റെയില്‍വേ മന്ത്രാലയം. 72 മണിക്കൂര്‍ മുന്‍പ് വരെ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ റീഫണ്ടും ലഭിക്കും. 72 മുതല്‍ 25 മണിക്കൂര്‍ മുന്‍പ് വരെ റദ്ദാക്കുന്നവര്‍ക്ക് 75 ശതമാനം റീഫണ്ട്. 24 മുതല്‍ 8 മണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് റദ്ദാക്കുന്നവരില്‍ നിന്ന് 50 ശതമാനം ചാര്‍ജ് ഈടാക്കും. എട്ടുമണിക്കൂറിന് ശേഷം റീഫണ്ട് ഉണ്ടാകില്ല. 72 മണിക്കൂര്‍ മുന്‍പ് റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് നിശ്ചിത റദ്ദാക്കല്‍ ഫീസ് ഉണ്ടെന്ന് റെയില്‍വേ അറിയിച്ചു.
ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ കയറുന്ന സ്റ്റേഷന്‍ മാറ്റാന്‍ സാധിക്കും. പുതിയ നിയമങ്ങള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍, ചാര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് മാത്രമേ ബോര്‍ഡിംഗ് പോയിന്റ് മാറ്റാന്‍ അനുവദിക്കൂ. പുതിയ മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കാനുമാണ് മാറ്റങ്ങള്‍ ലക്ഷ്യമിടുന്നത്.
മുന്‍പ് സ്ഥിരീകരിച്ച ടിക്കറ്റുകള്‍ക്കുള്ള റദ്ദാക്കല്‍ നിരക്കുകള്‍ കുറഞ്ഞ സമയ വിന്‍ഡോകളും ക്ലാസ് അടിസ്ഥാനത്തിലുള്ള ഫ്‌ലാറ്റ് നിരക്കുകളും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പുറപ്പെടുന്നതിന് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയില്‍ റദ്ദാക്കുന്നവര്‍ക്ക് 25 ശതമാനം റീഫണ്ട് നല്‍കിയിരുന്നത്. ട്രെയിന്‍ പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട് അനുവദിച്ചിരുന്നില്ല.














