
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ വോട്ടുകള്‍ എണ്ണുക മൂന്നു കേന്ദ്രങ്ങളില്‍.
കണ്ണൂര്‍ ചാല ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് (ചിന്‍ടെക്), തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളിലാണ് മെയ് നാലിന് വോട്ടെണ്ണുക.
അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ വോട്ടുകളാണ് ചാല ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എണ്ണുക.
പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ വോട്ടുകള്‍
തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടുകള്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലും എണ്ണും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സ്‌ട്രോങ്ങ് റൂമുകളും ഒരുക്കിയിട്ടുണ്ട്.
ഏപ്രില്‍ 9 ന് വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്തു സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റും.
തുടര്‍ന്ന്
മെയ് നാലുവരെ കനത്ത സുരക്ഷാക്രമീകരണങ്ങളോടെ സൂക്ഷിക്കും.
തിരഞ്ഞെടുപ്പ് സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍:
തിരഞ്ഞെടുപ്പിന്റെ തലേ ദിവസം തിരഞ്ഞെടുപ്പ് സാധന സാമഗ്രികള്‍ അതാത് കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. വോട്ടിംഗ് പൂര്‍ത്തിയാക്കിയശേഷം ഇവ അതേ കേന്ദ്രങ്ങളില്‍ തിരിച്ചേല്‍പ്പിക്കുകയും വേണം.
പയ്യന്നൂര്‍ നിയമസഭാമണ്ഡലം-ജിവിഎച്ച്എസ്എസ് പയ്യന്നൂര്‍.
കല്യാശ്ശേരി-ഗവ. ഗേള്‍സ് എച്ച്എസ്എസ് മാടായി.
തളിപ്പറമ്പ്- ടാഗോര്‍ വിദ്യാനികേതന്‍ ജിവിഎച്ച്എസ്എസ്.
ഇരിക്കൂര്‍-ഗവ. എച്ച്എസ്എസ് കുറുമാത്തൂര്‍.
അഴീക്കോട്-കെഎംഎം ഗവ. വിമന്‍സ് കോളേജ് കണ്ണൂര്‍.
കണ്ണൂര്‍-ജിവിഎച്ച്എസ്എസ് കണ്ണൂര്‍.
ധര്‍മ്മടം- ജിഎച്ച്എസ്എസ് പാലയാട്.
തലശ്ശേരി- ഗവ. ബ്രണ്ണന്‍ കോളേജ് തലശ്ശേരി.
കൂത്തുപറമ്പ്- നിര്‍മ്മലഗിരി കോളേജ് കൂത്തുപറമ്പ്.
മട്ടന്നൂര്‍- മട്ടന്നൂര്‍ എച്ച്എസ്എസ്.
പേരാവൂര്‍-സെന്റ് ജോസഫ്‌സ് എച്ച്എസ് തുണ്ടിയില്‍.














