
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ലൈസന്‍സിയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ തിരുവമ്പാടിയുടെ ലൈസന്‍സി സതീശനാണ് മരിച്ചത്. സതീശന് 90 ശതമാനത്തിലധികം പൊള്ളല്‍ ഏറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഉച്ചയോടുകൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇനി ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നത് 4 പേരാണ്.
തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിക്കുന്ന ആളായിരുന്നു സതീശന്‍ മുണ്ടത്തിക്കോട്. പിതാവ് മണിപാപ്പന്റെ പാത പിന്തുടര്‍ന്നാണ് സതീഷ് വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വര്‍ഷങ്ങളായി ഈ മേഖലയില്‍ ജോലി ചെയ്യുന്നയാളാണ്. മൂന്ന് വര്‍ഷത്തിലധികമായി തിരുവമ്പാടിയുടെ പൂരം ലൈസന്‍സിയായിരുന്നു.














