Hivision Channel

കളിക്കുന്നതിനിടയില്‍ നാലര വയസുകാരിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു

കാസര്‍ഗോഡ് എളേരിത്തട്ട് നാലര വയസുള്ള കുട്ടിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്. എളേരിത്തട്ട് കുറുവാട്ടെ ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയ്ക്കാണ് കടിയേറ്റത്.

പന്തു കളിക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ പന്ത് സമീപത്തെ പറമ്പിലേക്ക് പോയി. പന്തെടുക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഉടന്‍ നര്‍ക്കിലക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാലാണ് പരിയാരത്തേക്ക് മാറ്റിയത്.

Leave a Comment

Your email address will not be published. Required fields are marked *