
മഞ്ചേരി പന്തല്ലൂരില്‍ ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പന്തല്ലൂര്‍ കടമ്പോടിലെ ബിസ്മി ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരി പുളിക്കല്‍ റുഷ്ദയുടെയും വെള്ളില സ്വദേശി ജാഫറിന്റെയും മകന്‍ അഹില്‍ ഷാന്‍ (13) ആണ് മരണപ്പെട്ടത്. ഞാവല്‍പ്പഴം പറിക്കാനായി മരത്തില്‍ കയറിയ അഹില്‍ ഷാന്‍, മുകളില്‍ വെച്ച് അബദ്ധത്തില്‍ കാല്‍വഴുതി നിലത്തേക്ക് വീഴുകയായിരുന്നു.














