
വീട്ടില്‍ സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കിയില്ല,12 കാരന്‍ ജീവനൊടുക്കി. പാലക്കാട് തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രദോഷ് ആണ് മരിച്ചത്. വീട്ടിന്റെ തട്ടിന്‍ പുറത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചംമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു
ഈ വര്‍ഷം 8 ക്ലാസിലേക്ക് ജയിച്ച വിദ്യാര്‍ത്ഥിയാണ് പ്രദോഷ്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പ്രദോഷിന് രണ്ട് വയസിന് മൂത്ത ഒരു സഹോദരന്‍ കൂടിയുണ്ട്. സഹോദരന്‍ ടിവിയില്‍ ഒരു പരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് പ്രദോഷ് റിമോട്ട് തരാനാവശ്യപ്പെട്ടത്. എന്നാല്‍ സഹോദരന്‍ കൊടുത്തില്ല.
തുടര്‍ന്ന് പിണങ്ങിയ പ്രദോഷ് തട്ടിന്‍പുറത്ത് കയറി ഇരുന്നത്. വീട്ടുകാര്‍ ഇക്കാര്യം കണക്കിലെടുത്തില്ല, പിണങ്ങി തട്ടിന്‍പുറത്ത് കയറി ഇരുന്നതാകുമെന്ന് കരുതി. പിന്നീട് കുട്ടിയെ കാണാതെ വന്ന് തിരക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.














