Hivision Channel

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വ്യാപക പരാതി. ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് പാളിയെന്ന് ആക്ഷേപം. സാധ്യമായ ഇടപെടല്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. പരാതികളില്‍ സിബിഎസ്ഇയോട് വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. അപേക്ഷാ ഫീസ് ഈടാക്കുന്നതിലെ വീഴ്ച സിബിഎസ്ഇ സമ്മതിച്ചു.

അധിക പെയ്‌മെന്റ് നല്‍കിയവര്‍ക്ക് ബാക്കി തുക മടക്കി നല്‍കും. കുറഞ്ഞ തുക അടച്ച വര്‍ക്ക് ആവശ്യമെങ്കില്‍ അറിയിപ്പ് നല്‍കും. ഫീസില്‍ സാങ്കേതിക പിഴവുണ്ടായ വിദ്യാര്‍ത്ഥികള്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ല എന്നും സിബിഎസ്ഇ അറിയിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധിയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ഇടപെടല്‍. വെബ്ബ് സൈറ്റിലെ സാങ്കേതിക പിഴവിനെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട് സംബന്ധിച്ചും വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയില്‍നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

വെബ്‌സൈറ്റ് പരിപാലിക്കുന്ന ഏജന്‍സിയെ സംബന്ധിച്ചും വിവരങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടു.നിലവിലെ പ്രശ്‌നങ്ങളില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. സിബിഎസ്ഇ പ്ലസ്ടു പുനര്‍ മൂല്യനിര്‍ണയത്തിനു മുന്നോടിയായി ഉത്തരക്കടലാസിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് എടുക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനിടെയാണ് വെബ്‌സൈറ്റില്‍ വ്യാപകമായി സാങ്കേതിക പ്രശ്‌നം നേരിട്ടത്. ഉത്തരക്കടലാസിന്റെ പകര്‍പ്പിനായി അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കഴിഞ്ഞ 5 ദിവസമായി സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *