
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും. സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫലം പരിശോധിക്കാം.
4,52,437 വിദ്യാര്‍ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം പരീക്ഷ റദ്ദാക്കിയ ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ഥികളുടെ പരീക്ഷാഫലവും ഇന്ന് പ്രസിദ്ധീകരിക്കും. അടുത്തമാസം മുതല്‍ സേ പരീക്ഷ എഴുതാന്‍ അവസരം ഉണ്ടാകും. നേരത്തെ മെയ് 22 ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച പരീക്ഷാഫലമാണ് സാങ്കേതിക തടസ്സങ്ങള്‍ മൂലം മാറ്റിവച്ചത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മന്ത്രി എന്‍ ഷംസുദ്ദീന്‍ അറിയിച്ചു. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പരീക്ഷാഫല പ്രഖ്യാപനം കൂടിയാണിത്. ജൂണ്‍ പത്തിന് ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.














