
പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ. കെ. ഹര്‍ഷിന ഇന്ന് ജോലിയില്‍ പ്രവേശിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ- ശിശു സംരക്ഷണ ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയാണ് നിയമനം നല്‍കിയിരിക്കുന്നത്. ഹര്‍ഷിനയുടെ പ്രസവശസ്ത്രക്രിയ നടന്നത് ഇതേ ആശുപത്രിയിലായിരുന്നു. ഹര്‍ഷിന മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടതിന് തൊട്ടുപിന്നാലെയാണ് ജോലി നല്‍കിയുള്ള ഉത്തരവ് ഇറക്കിയത്. നിയമന ഉത്തരവ് കൈമാറാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിരുന്നു. ഹര്‍ഷിനയുടെ മൂന്നാം പ്രസവശസ്ത്രക്രിയ നടന്നത് ഇതേ ആശുപത്രിയിലായിരുന്നു.
ഹര്‍ഷിനയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും ചികിത്സാചെലവ് ഏറ്റെടുക്കുമെന്നും മന്ത്രിസഭ ഉറപ്പുനല്‍കി. 2017 നവംബര്‍ 30ന് നടന്ന ശസ്ത്രക്രിയയിലാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. 2022ലാണ് അത് കണ്ടെത്തി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയില്‍ തറച്ച് നില്‍ക്കുകയായിരുന്നു. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്.














