Hivision Channel

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനം

സംസഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിജയം 77.97 ശതമാനം. ഉപരിപഠന സാധ്യത നേടിയവര്‍. പെണ്‍കുട്ടികള്‍ 86.89 ശതമാനം. ആണ്‍കുട്ടികള്‍ 68.41 ശതമാനം വിജയം നേടി. ഹയര്‍സെക്കന്‍ഡറി വിഭാ?ഗത്തില്‍ 1990 സ്‌കൂളുകളില്‍ 372423 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 290398 പേര്‍ ഉപരിപഠനത്തിന് യോ?ഗ്യത നേടി. 68.41ശതമാനം ആണ്‍കുട്ടികള്‍ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെണ്‍കുട്ടികളും പരീക്ഷ എഴുതി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. മുഴുവ?ന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത് 30,561 വിദ്യാര്‍ത്ഥികള്‍.

ടെക്‌നിക്കല്‍ സ്‌കൂളില്‍ 72.82 ശതമാനം പേര്‍ യോഗ്യത നേടി. എല്ലാ വിഷയത്തിലും 50 പേര്‍ എപ്ലസ് നേടി. കലാമണ്ഡലം 82. 54 ശതമാനം.രണ്ട് പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 67 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 60 പേര്‍ 1200ല്‍ 1200 മാര്‍ക്ക് നേടി. പെണ്‍കുട്ടികള്‍ 50, ആണ്‍കുട്ടികള്‍ 10, മുഴുവന്‍ എപ്ലസ് കിട്ടിയത് 561. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ല നേടി 4621.

സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. 4.25 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. ഹയര്‍സെക്കന്‍ഡറിയില്‍ 4.52 ലക്ഷം വിദ്യാര്‍ഥികളും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 26,826 പേരുമാണ് പരീക്ഷ എഴുതിയത്.കഴിഞ്ഞവര്‍ഷം ഹയര്‍സെക്കന്‍ഡറിയില്‍ 77.81%, വിഎച്ച്എസ്ഇയില്‍ 70.06% എന്നിങ്ങനെയായിരുന്നു വിജയം. സേ പരീക്ഷ ജൂണ്‍ 29ന് നടക്കും.

ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കൂടാതെ വാട്ട്‌സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

Leave a Comment

Your email address will not be published. Required fields are marked *