
പേരാവൂര്‍:ആലക്കോട് ട്രൂ ലൈന്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നടന്ന 22ാമത് സംസ്ഥാന മിനി ഗേള്‍സ് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം കണ്ണൂര്‍ ജില്ലക്ക്. കണ്ണൂര്‍ ജില്ല ടീമില്‍ പങ്കെടുത്ത 8 പേരും തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആണ്.കണ്ണൂര്‍ ജില്ല ആദ്യമായി ആണ് കണ്ണൂര്‍ ജില്ല മിനി ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.കണ്ണൂര്‍ ജില്ലയെ പ്രതിനിധികരിച്ച് തൊണ്ടിയില്‍ സാന്ത്വനം സ്പോര്‍ട്സ് അക്കാദമിയില്‍ നിന്നുള്ള നൈനിക സി സതീഷ് (ക്യാപ്റ്റന്‍ )ആരുഷി രാജേഷ് (വൈസ് ക്യാപ്ടന് )മികച്ച ഗോളി പുരസ്കാരം നേടിയ തൈ്വബ അന്‍സീര്‍, ജൂലിയറ്റ് മാണി, അഡോണ മാത്യു, കെ എസ് റോസന, കെ എസ് പാര്‍വണ,ശിവാനി ബിജു എന്നിവര്‍ ആണ് സംസ്ഥാന മിനി ഗേള്‍സ് സംസ്ഥാന ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും വെങ്കല മെഡലും നേടി നാടിന് അഭിമാനം ആയത്.സാന്ത്വനം സ്പോര്‍ട്സ് അക്കാദമി പ്രസിഡന്റ് തങ്കച്ചന് കോക്കാട്ട് ആണ് കുട്ടികളുടെ പരിശീലകന്.














