
നഴ്‌സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂര്‍ അമല, ജൂബിലി ആശുപത്രികളില്‍ സമരം ചെയ്യുന്ന നഴ്‌സസ് സമരത്തില്‍ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കുന്നുവെന്നും അവരെയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു ആശുപത്രികള്‍ക്ക് കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും സൗകര്യങ്ങള്‍ കുറവാണ്. പല കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് പോലും ഇല്ല.ഇത് എല്ലാം പരിഹരിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.














