Hivision Channel

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം, തടയാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്ക്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. തടയാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടല്‍ ഉണ്ടായത്. മലപ്പുറം സ്വദേശി ജലാലുദ്ധീനാണ് സംഘര്‍ഷം ഉണ്ടാക്കിയത്. ജലാലുദ്ധീന്‍ സെല്ലില്‍ ബ്ലേഡ് കൊണ്ട് സ്വയം മുറിവേല്‍പ്പിച്ചതാണ് അക്രമത്തിന്റെ തുടക്കം. ഉദ്യോഗസ്ഥരും തടവുകാരും ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്ക്.

തടവുകാര്‍ തമ്മില്‍ ഇന്നലെ ഏറ്റുമുട്ടിയിരുന്നു തുടര്‍ന്ന് ജലാലുദീന്‍ സ്വയം ബ്ലേഡ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവ് ഉണ്ടാക്കിയിരുന്നു. ഇത് അറിഞ്ഞ് ജയില്‍ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് കാപ്പ കേസ് പ്രതികള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞു, ആക്രമണം നടത്തി. 11 പേര്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് സരമുള്ളതല്ല.

Leave a Comment

Your email address will not be published. Required fields are marked *