Hivision Channel

വയനാട്ടിൽ വീണ്ടും ഷിഗല്ല ബാധ സ്ഥിരീകരിച്ചു വയനാട് ഗവ.എൻജിനീയറിങ് കോളേജിലെ ഒരു വിദ്യാർഥിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

ദിവസങ്ങൾക്ക് മുൻപ് ചികിത്സ തേടിയ ഈ വിദ്യാർഥിയുടെ പരിശോധനാ ഫലം ഇന്നലെയാണ് പുറത്തുവന്നത്.

ഇതിനുപുറമേ, ഇതേ കോളേജിലെ മറ്റ് നാല് വിദ്യാർഥികൾ കൂടി രോഗ ലക്ഷണങ്ങളോടെ നിലവിൽ ചികിത്സ തേടിയിട്ടുണ്ട്.

കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിക്കാണ് രോഗം ബാധിച്ചത്.

ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നവരിൽ ഒരാൾ ഹോസ്റ്റൽ അന്തേവാസിയും മൂന്നുപേർ പുറത്ത് താമസിച്ച് പഠിക്കുന്നവരുമാണ്.

രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എം.ജി. ബിജുവിൻ്റെ അധ്യക്ഷതയിൽ പേര്യ സി.എച്ച്.സി ജീവനക്കാരെയും കോളേജ് അധികൃതരെയും ഉൾപ്പെടുത്തി അടിയന്തര യോഗം ചേർന്നു.

പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിൽ തിങ്കളാഴ്‌ച രാത്രിയോടെ ലക്ഷണങ്ങളുള്ള എല്ലാ വിദ്യാർഥികളെയും ആശുപത്രിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *