
പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കിവരുന്ന ‘പഠനമുറി’ പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള നിലവിലെ വീടിന്റെ വിസ്തീര്‍ണ്ണ പരിധി 800 ചതുരശ്ര അടിയില്‍ നിന്ന് 1000 ചതുരശ്ര അടിയായി ഉയര്‍ത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മാനദണ്ഡങ്ങളിലെ ചില വ്യവസ്ഥകള്‍ കാരണം അര്‍ഹതയുണ്ടായിരുന്ന നിരവധി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് തടസ്സങ്ങള്‍ നേരിട്ടിരുന്നു.
വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീടിന്റെ വിസ്തീര്‍ണ്ണ പരിധി 1000 ചതുരശ്ര അടിയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 1000 പഠനമുറികള്‍ 100 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യം സര്‍ക്കാര്‍ കൈവരിച്ചു. കൂടുതല്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനും പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയതെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി അറിയിച്ചു.
സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി വകുപ്പ് പ്രഖ്യാപിച്ച മറ്റൊരു സുപ്രധാന പദ്ധതികുടിയാണ് യാഥാര്‍ത്ഥ്യമാകുന്നത്. പുതിയ തീരുമാനം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനും അവരുടെ പഠനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.














