Hivision Channel

കേരളത്തില്‍ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കേരളത്തില്‍ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അത്തരമൊരു സാഹചര്യമുണ്ടായാല്‍ മൂവാറ്റുപുഴ പരിഗണിക്കും. സര്‍ക്കാര്‍ ഒരു ജില്ലാ പുനര്‍വിഭജന കമ്മീഷനെ നിയോഗിക്കുമെന്നും കമ്മീഷന്റെ പരിധിയില്‍ മൂവാറ്റുപുഴ ജില്ലയും വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. മൂവാറ്റുപുഴക്കാര്‍ക്ക് ഒരു ഓണസമ്മാനമായി പുതിയ ജില്ലാ രൂപീകരണം പ്രഖ്യാപിക്കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. വികസന കാര്യങ്ങളില്‍ എറണാകുളം, കൊച്ചി മേഖലകളിലേക്ക് കൂടുതല്‍ ഫണ്ടുകള്‍ പോകുന്നതിനാല്‍ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ മലയോര മേഖലകള്‍ പിന്നാക്കം പോകുന്നുവെന്ന പരാതി ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *