
പുന്നാട് : ഡിസിസി ജനറല്‍ സെക്രട്ടറി ആയിരുന്ന പടിയൂര്‍ ദാമോദരന്‍ മാസ്റ്ററുടെ അഞ്ചാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് പുന്നാട് ടൗണില്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിററിയുടെ നേതൃത്ത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പി.എ.നസീര്‍ ഉദ്ഘാടനം ചെയ്തു. വി.എം.രാജേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് സി.കെ.ശശിധരന്‍, സി. അഷ്‌റഫ്, എം.അജേഷ്, യു.പി.ഷാനിദ്, ഭാസ്‌കരന്‍, എം.സി.അബ്ദുള്‍ ഗഫൂര്‍, കെ.ഇബ്രാഹിം ഹാജി, കെ.സി. നാരായണന്‍, റാഷിദ്. ടി.കെ, ബെന്‍സി രാജ് എന്നിവര്‍ സംസാരിച്ചു.














