
പെരുമ്പാവൂരില്‍ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ നെടുങ്ങപ്രയിലാണ് അപകടം ഉണ്ടായത്. പെരുമ്പാവൂര്‍ സ്വദേശി ജോഷ്വാ ബേസിലാണ് മരിച്ചത്. അച്ഛനോടൊപ്പം കടയില്‍ പോയി വരുമ്പോഴായിരുന്നു അപകടം. ടോറസ് അമിത വേഗത്തിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.














