
കണ്ണൂര്‍ പിലാത്തറ മണ്ടൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ച് കയറി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു.കേടായിക്കിടന്നിരുന്ന മരം കയറ്റിയ ലോറിയില്‍ അറ്റാകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്ന മെക്കാനിക്കും അദ്ദേഹത്തിന്റെ സഹായിയ്ക്കുമാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.കാഞ്ഞങ്ങാട് മാവുങ്കല്‍ സ്വദേശി ഇബിനെസര്‍ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍ (22) എന്നിവരാണ് മരിച്ചത്














