
പ്രശസ്ത സാഹിത്യകാരന്‍ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം
നോവല്‍, കഥ, കവിത, നാടകം, ബാലസാഹിത്യം തുടങ്ങി എഴുത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം തന്റേതായ കയ്യൊപ്പ് ചാര്‍ത്തി.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി ആദരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മികച്ചൊരു എഴുത്തുകാരന്‍ എന്നതിലുപരി പ്രശസ്തനായ ഒരു അഭിനേതാവ് കൂടിയായിരുന്നു അദ്ദേഹം. പെരുന്തച്ചന്‍, കടല്‍ക്കാക്ക, ഒരു വിലക്ക് എന്നീ സിനിമകളിലും നിരവധി ടെലിഫിലിമുകളിലും സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.














