
നമ്മുടെ നാടിന്റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ 2026 സംബന്ധിച്ച പരിശീലന പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കുള്ള പരിശീലനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സുമേഷ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .എം വി സരള നിര്‍വഹിച്ചു.കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സജീവന്‍, അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്‍, തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളീധരന്‍ കൈതേരി തുടങ്ങിയവര്‍ സംസാരിച്ചു.ആദ്യ ദിനത്തില്‍ തില്ലങ്കേരി ,അയ്യന്‍കുന്ന് , കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ പങ്കെടുത്തു.രണ്ടാം ദിനത്തില്‍ കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജീവന്‍ , കൂടാളി,ആറളം,പായം ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു
കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ അജേഷ് പി കെ, പ്രജീഷ് കാരോന്നോന്‍ , ലിസമ്മ ബാബു, അന്‍വര്‍ സാദത്ത്,ശുചിത്വ മിഷന്‍ RP സജിത പി തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.വിവിധ ബ്ലോക്കുകളിലെ RGSA കോര്‍ഡിനേറ്റര്‍മാര്‍ പങ്കെടുത്തു.














